വഴക്കുപറഞ്ഞതിന് സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ വിഷക്കായ കഴിച്ചു; ഒരാള്‍ മരിച്ചു

  • 20/04/2022

കോട്ടയം: വീട്ടുകാര്‍ വഴക്കുപറഞ്ഞതിന് വിഷക്കായ കഴിഞ്ഞ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. കോട്ടയം തലയോലപ്പറമ്പ് സ്വദേശിനിയായപെണ്‍കുട്ടിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ സുഹൃത്തായ വെള്ളൂര്‍ സ്വദേശിനി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സാമൂഹ്യ മാധ്യമത്തിലെ അമിത ഉപയോഗത്തെ കുറിച്ച് വീട്ടില്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. തിങ്കളാഴ്ച വെള്ളൂര്‍ സ്വദേശിനി വിഷക്കായ കഴിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ ആരോഗ്യനില വഷളായി മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിപ്പിച്ചു. 

ഇതറിഞ്ഞ തലയോലപ്പറമ്പ് സ്വദേശിനി ഒതളങ്ങ കഴിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെ ഇന്ന് രാവിലെ മരിച്ചു. വെള്ളൂര്‍ സ്വദേശിനി നേരത്തേ പോക്‌സോ കേസില്‍ ഇരയായിരുന്നു. എന്നാല്‍ ഈ കേസുമായി ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു.

Related News