വയറുവേദനയെത്തുടര്‍ന്ന് ചികിത്സ തേടി, പരിശോധനയില്‍ പതിനാറു വയസ്സുകാരി ഗർഭിണി; 14കാരനെതിരെ കേസ്

  • 21/04/2022

കണ്ണൂര്‍: കണ്ണൂരിൽ പതിനാറു വയസ്സുകാരി ഗർഭിണിയായ സംഭവത്തിൽ 14കാരനെതിരെ പോലീസ് കേസെടുത്തു. എടക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ പതിനാലുകാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായാണ് പരാതി. 

കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നും സ്ഥിരമായി വീട്ടില്‍ വരാറുളള പതിനാലുകാരന്‍ നിര്‍ബന്ധിച്ച് പീഡിപ്പിച്ചതാണെന്നും പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ബന്ധുകൂടിയായ 14കാരനാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. എടക്കാട് പോലീസ് പതിനാലുകാരന്റെ പേരില്‍ കേസെടുത്തു. 

കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ ഉള്ളത്. വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടി ചികിത്സ തേടിയപ്പോള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതായും ഭയം കാരണമാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പരാതിയിലുണ്ട്. ഇക്കാര്യം ഡോക്ടർ പോലീസിനെ അറിയിച്ചു. തുടർന്ന് വനിതാ പോലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് വിശദമായ വിവരങ്ങൾ കിട്ടിയത്.

 കുട്ടിയുടെ ബന്ധുകൂടിയായ 14 കാരൻ സ്ഥിരമായി വീട്ടിൽ വരുമായിരുന്നു. ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. മജിസ്ട്രേറ്റിന് മുൻപാകെ കുട്ടിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. പ്രായപൂ‍ർത്തി ആകാത്തതിനാൽ പതിനാലു വയസുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. 

Related News