പോലീസ് ആക്രമണം; താക്കീതുമായി വി.ഡി സതീശന്‍

  • 21/04/2022

തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ റെയില്‍ വിരുദ്ധ സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് വി.ഡി സതീശന്‍. പ്രവര്‍ത്തകനെ ബൂട്ട് ഇട്ട് നാഭിക്ക് ചവിട്ടി. മറ്റൊരാളുടെ നെഞ്ചത്ത് ചവിട്ടി.കൂടുതല്‍ തെളിവുകളുടെ ആവശ്യമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

മര്‍ദ്ദനം കൊണ്ട് അടിച്ചു അമര്‍ത്താനാകില്ല. ഒരു സ്ഥലത്തും കെ റെയില്‍ കല്ലിടാന്‍ അനുവദിക്കില്ല. കല്ലിട്ടല്‍ പിഴുത് ഏറിയും. ദില്ലി പൊലീസ് കാണിക്കുന്നത് പോലെ തന്നെ കേരളാ പൊലീസും കാണിക്കുന്നു. ഇത് മുഖ്യമന്ത്രിക്ക് ഭൂഷണം ആണോ. ഇങ്ങനെ കാടന്‍ രീതിയില്‍ ആണോ സമരത്തെ നേരിടുന്നത്. 

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ കാലുയര്‍ത്തുന്ന പൊലീസുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. കാലുയര്‍ത്തുന്നതിന് മുമ്പ് മൂന്ന് പ്രാവശ്യം ആലോചിക്കണം. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. നാഭിക്ക് ലക്ഷ്യം വെച്ചാണ് ചവിട്ടിയത്. ദില്ലിയില്‍ ഒരു നീതി, ഇവിടെ മറ്റൊന്ന് എന്നാണോ.പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ കാണാം. ഭീഷണി എങ്കില്‍ ഭീഷണി ആയി തന്നെ കണക്കാക്കാം. ഇത്തരം അതിക്രമം കേരളത്തില്‍ വച്ചു വാഴിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

Related News