വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; യുവാവിന്‍റെ വീടിന് മുമ്പില്‍ തമിഴ് യുവതിയുടെ കുത്തിയിരിപ്പ് സമരം

  • 21/04/2022

മഞ്ചേരി: വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച് കടന്ന യുവാവിനെ തേടി തമിഴ്നാട് സ്വദേശിനി കേരളത്തില്‍. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് തൃക്കലങ്ങോട് കൂമംകുളത്തെ 22 കാരന്റെ വീട്ടുപടിക്കലിൽ കുത്തിയിരിപ്പ് സമരം നടത്തി  24-കാരി.  ചെന്നൈയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ 24 കാരിയാണ് മൂന്ന് ദിവസം കൂമംകുളത്ത് വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.

ഏഴ് മാസം മുമ്പ് ചെന്നൈയിൽ ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനെത്തിയ യുവാവുമായി അടുപ്പത്തിലായെന്നും വിവാഹം ചെയ്യാമെന്ന് പ്രേരിപ്പിച്ച് തന്നെ പീഡിപ്പിച്ചതായും യുവതി പറയുന്നു. ഒരാഴ്ച മുമ്പ് യുവാവ് നാട്ടിലേക്ക് മടങ്ങി. എന്നാൽ പിന്നീട് വിവരമൊന്നും ലഭിച്ചില്ല. വിവാഹം നടത്തിത്തരണമെന്ന ആവശ്യം യുവാവിന്റെ വീട്ടുകാര്‍ തള്ളിയതോടെ യുവതി വീട്ടുപടിക്കല്‍ കുത്തിയിരിക്കാന്‍ തുടങ്ങി. വൈകിട്ട് നാട്ടുകാര്‍ ഇടപെട്ട് മാറ്റിയെങ്കിലും പിറ്റേന്നുമുതല്‍ യുവതി വീട്ടുമുറ്റത്തുനിന്ന് പോകാന്‍ കൂട്ടാക്കിയില്ല.

സംഭവം നടന്നത് ചെന്നൈയിലായതിനാൽ അവിടെ പോലീസിൽ പരാതി നൽകാൻ പോലീസ് നിർദേശിച്ചിരിക്കയാണ്. ഇതോടെ യുവതി നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതായി പോലീസ് പറയുന്നു.

Related News