സ്വപ്നക്ക് നല്‍കിയ ശമ്പളം തിരിച്ച് നല്‍കില്ലെന്ന് പി.ഡബ്ല്യു.സി

  • 21/04/2022

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് നല്‍കിയ ശമ്പളം തിരിച്ച് നല്‍കാനാവില്ലെന്ന് പി.ഡബ്ല്യു.സി. തുക ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിന് തുക നല്‍കില്ലെന്ന് പിഡബ്ല്യുസി മറുപടി നല്‍കി. 

വിഷയത്തില്‍ കെ എസ് കെ ടി ഐ എല്‍ നിയമോപദേശം തേടി. സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ 19 ലക്ഷം രൂപ തിരികെ നല്‍കണമെന്നായിരുന്നു ആവശ്യം. 

സ്വപ്നയ്ക്ക് ശമ്പളം നല്‍കാന്‍ ചെലവായ പണം നല്‍കണമെന്നാവശ്യപ്പെട്ട് കണ്‍സല്‍റ്റന്റായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്(പിഡബ്ല്യുസി), കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍) കത്തയച്ചിരുന്നു. 

Related News