സില്‍വര്‍ലൈനില്‍ വിമര്‍ശനമുന്നയിച്ച വിദഗ്ധരുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍; എടക്കാട് സര്‍വേക്കല്ലുകള്‍ പിഴുതു

  • 22/04/2022

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ നടപ്പാക്കുന്നത് സംബന്ധിച്ച് വിമര്‍ശനമുന്നയിച്ച വിദഗ്ധരുമായി ചര്‍ച്ചക്കൊരുങ്ങി സര്‍ക്കാര്‍. മുന്‍ റെയില്‍വേ എന്‍ജിനിയീര്‍ അലോക് വര്‍മയടക്കമുള്ളവരെയാണ് ചര്‍ച്ചക്കായി ക്ഷണിച്ചത്. നിരവധി തവണ മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാന്‍ അവസരം തേടിയിട്ടും അവസരം ലഭിച്ചില്ലെന്ന് അലോക് വര്‍മ കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് 28-ാം തീയതി നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചത്. ഇദ്ദേഹത്തെ കൂടാതെ ിസുബോധ് ജെയിന്‍, ആര്‍.വി.ജി മേനോന്‍, ജോസഫ് സി മാത്യു എന്നിവരെല്ലാം ചര്‍ച്ചയില്‍ പങ്കെടുക്കും.

അതേസമയം കണ്ണൂര്‍ എടക്കാട് സില്‍വര്‍ലൈന്‍ സര്‍വേയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. സര്‍വേക്കല്ല് പ്രതിഷേധക്കാര്‍ പിഴുത് നീക്കി. കല്ലിടാന്‍ അനുവദിക്കില്ലെന്നും സ്ഥല ഉടമകള്‍ വ്യക്തമാക്കി. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. പ്രതിഷേധം ശക്തമായതോടെയാണ് ചാലയില്‍ സര്‍വേ നിര്‍ത്തിവച്ചത്

Related News