ബസ് യാത്രക്കിടെ കുഴഞ്ഞുവീണ് യുവാവ്; രക്ഷകയായി ഷീബ

  • 22/04/2022

കൊച്ചി: ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യുവാവിന് രക്ഷകയായി അതേ ബസിലെ യാത്രക്കാരിയായ ഷീബ അനീഷ്. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് ഷീബ. ഈ മാസം 16ന് രാവിലെ 9.15ഓടെയാണ് സംഭവം ഉണ്ടായത്. 

അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ഷീബ, ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി എറണാകുളം ഭാഗത്തേക്കുള്ള കെഎസ്ആര്‍ടി ബസില്‍ കയറി. യാത്രയ്ക്കിടെ ബസിനുള്ളില്‍ ഒരു യുവാവ് കുഴഞ്ഞുവീണു.  ഉടന്‍ തന്നെ അവസരോചിതമായി ഇടപെട്ട ഷീബ, യുവാവിനെ ഫുട്ബോ‍ർഡിന്റെ സമീപത്തുനിന്ന് നിന്ന് നീക്കി കിടത്തി. പൾസ് നോക്കി. പൾസ് കിട്ടുന്നില്ലെന്ന് കണ്ടതോടെ സിപിആ‍ർ നൽകി. രണ്ട് തവണ സിപിആർ നൽകിയപ്പോഴേക്കും യുവാവിന് അപസ്മാരം ഉണ്ടായി.

പിന്നീട് ചെരിച്ച് കിടത്തിയ ശേഷം സിപിആർ നൽകി. ഇതിന് പിന്നാലെ ബോധം വന്ന യുവാവിനെ ബസ്സിൽ നിന്ന് ഇറക്കി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സമയോചിതമായി സിപിആർ നൽകിയത് യുവാവിന്റെ ജീവൻ നിലനിർത്താൻ സഹായകമായി.

Related News