പിറന്നാളാണെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി പെണ്‍കുട്ടിയെ തീകൊളുത്തി യുവാവ്; ഇരുവരും മരിച്ചു

  • 24/04/2022

പാലക്കാട്: പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തീകൊളുത്തി യുവാവ്. പാലക്കാട് കൊല്ലങ്കോട്ടാണ് സംഭവം. കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശിനിയായ 16-കാരിയെയാണ് പ്രദേശവാസിയായ ബാലസുബ്രഹ്‌മണ്യം(23) വീട്ടിലേക്ക് വിളിച്ചുവരുത്തി തീ കൊളുത്തിയത്. ഇരുവരും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

തന്‍റെ പിറന്നാളാണെന്ന് പറഞ്ഞാണ് സുബ്രഹ്മണ്യം ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് യുവതിയെ തീ കൊളുത്തുകയായിരുന്നു. സംഭവസമയത്ത് സുബ്രഹ്മണ്യത്തിൻറെ മാതാവും സ്കൂൾ വിദ്യാ‍ര്‍ത്ഥിയായ അനിയനും വീട്ടിൽ ഉണ്ടായിരുന്നു. കാറ്ററിംഗ് സ്ഥാപനം നടത്തുന്ന പിതാവ് ജോലിക്ക് പോയിരുന്നു. സുബ്രഹ്മണ്യത്തിൻറെ മുറിക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ അമ്മ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. ഒടുവിൽ ഫയ‍ര്‍ഫോഴ്സ് എത്തിയാണ് തീയണച്ചതെന്ന് അയൽവാസികൾ പറയുന്നു. 

ബാലസുബ്രഹ്‌മണ്യവും പെണ്‍കുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫയ‍ര്‍ഫോഴ്സ് ആംബുലൻസിൽ ഇരുവരെയും ആദ്യം അടുത്തുള്ള ആശുപത്രിയിലേക്കും പിന്നീട് എറണാകളുത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. 

Related News