അര്‍ജ്ജുന്‍ ആയങ്കിക്കെതിരെ പരാതി നല്‍കി ഡി.വൈ.എഫ്.ഐ

  • 24/04/2022

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിക്കെതിരെ പരാതിയുമായി ഡി.വൈ.എഫ്.ഐ. 

സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ മനു തോമസിന് എതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്നാണ് ഡിവൈഎഫ്‌ഐയുടെ പരാതി.സ്വര്‍ണ്ണ കടത്ത് സംഘങ്ങളില്‍പ്പെട്ട ഇവര്‍ സംഘടനയെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഈ സംഘങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ ക്യാമ്പയിന്‍ നടത്തിയതാണ് വിരോധത്തിന് കാരണം. ഇവര്‍ക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ കണ്ണൂര്‍ എസിപിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Related News