പബ്ജി കളിക്കാൻ ഫോൺ വാങ്ങി നല്‍കിയില്ല; പത്താം ക്ലാസ് വിദ്യാ‍‍ർത്ഥി ഊഞ്ഞാലിൽ തൂങ്ങി ജീവനൊടുക്കി

  • 30/05/2022

പാലക്കാട്: പബ്ജി കളിക്കാൻ ഫോൺ വാങ്ങി നല്‍കാത്തതിന്‍റെ പേരിൽ പത്താം ക്ലാസ് വിദ്യാ‍‍ർത്ഥി ആത്മഹത്യ ചെയ്തു. അട്ടപ്പാടി സ്വദേശി ബിന്ദുവിന്റെ മകന്‍ അഭിജിത്താണ് വീടിന് മുന്നിലെ ഊഞ്ഞാലിൽ തൂങ്ങി മരിച്ചത്. 

നിരന്തരം പബ്ജി കളിച്ച് ഗെയിമിൽ അടിമപ്പെട്ടതിനെ തുട‍ർന്ന് അഭിജിത്തിനെ കൗൺസിലിംഗിന് വിധേയനാക്കിയിരുന്നു. എന്നാൽ തുട‍ർന്നും അഭിജിത്ത് പബ്ജി കളിക്കാനുള്ള പ്രവണത പ്രകടിപ്പിച്ചു. പബ്ജി കളിക്കാൻ പുതിയ ഫോൺ വേണമെന്ന് വാശിപിടിച്ചു. 

സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നതുകൊണ്ട് ഫോണ്‍ പിന്നീട് വാങ്ങിത്തരാമെന്ന് ബിന്ദു മകനെ അറിയിച്ചു. എന്നാൽ ഇത് കൂട്ടാക്കാൻ അഭിജിത്ത് തയ്യാറായില്ല. ജെല്ലിപ്പാറ മൗണ്ട് കാ‍ർമൽ സ്കൂളിലെ വിദ്യാ‍ർത്ഥിയാണ്. പത്താംക്ലാസ് പരീക്ഷാഫലം കാത്തിരിക്കെയാണ് ആത്മഹത്യ. ഭ‍ർത്താവിൽ നിന്ന് പിരിഞ്ഞ് താമസിക്കുകയാണ് ബിന്ദു. 

Related News