തിരുവനന്തപുരം: കോടതിയില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കാണാനില്ല. തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന 50 പവനോളം സ്വര്‍ണമാണ് കാണാതായത്. കഴിഞ്ഞ ദിവസം സംശയത്തെ തുടര്‍ന്ന് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ സ്വര്‍ണ്ണവും വെള്ളിയും മോഷണം പോയത് കണ്ടെത്തിയത്. 50 പവന്‍ സ്വര്‍ണ്ണത്തിന് പുറമേ ലോക്കറിലുണ്ടായിരുന്ന വെള്ളിയും രണ്ടു ലക്ഷത്തോളം രൂപയും കാണാതായിട്ടുണ്ട്. കുടപ്പനക്കുന്ന് കളക്ട്രേറ്റ് വളപ്പിലെ കോടതി ലോക്കറിലാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. ലോക്കര്‍ പൊളിച്ചതിന്‍റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല. കളക്ടറുടെ പരാതിയില്‍ പേരൂര്‍ക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?