കോവിഡ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശം

  • 01/06/2022

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണമുയരുന്നു. ഇന്ന് 1370 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 8.77 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. ആകെ രോഗബാധിതരുടെ എണ്ണം 6,129 ആയി വര്‍ധിച്ചു. ഇന്നലെയും ആയിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഏപ്രില്‍ രണ്ടാം വാരത്തോടെ പ്രതിദിന കേസുകള്‍ ഇരുന്നൂറിന് താഴെയെത്തിയിരുന്നു.

ഇന്ന് മാത്രം കേരളത്തില്‍ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ എറണാകുളം ജില്ലയിലാണ്, 463. തിരുവനന്തപുരം ജില്ലയില്‍ 239 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്നലെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകളിലെ വര്‍ധന സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇന്നലെ 1161 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്തായിരുന്നു. 365 പേര്‍ക്കാണ് ഇവിടെ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും സ്ഥിരീകരിച്ചിരുന്നു. മറ്റ് ജില്ലകളിലും കൊവിഡ് കേസുകള്‍ ക്രമമായി ഉയരുന്നതായാണ് ഇന്നലെ പുറത്തുവന്ന കണക്കുകള്‍ പറഞ്ഞത്.

Related News