റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത് 570 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ; വില 25 ലക്ഷം

  • 01/06/2022

പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഷാലിമാറിൽ നിന്ന് പാലക്കാട് കൊണ്ട് വന്നവയാണ് പിടിയിലായത്. 570 കിലോയോളം തൂക്കം വരുന്ന ഉല്‍പ്പന്നങ്ങൾക്ക് 25 ലക്ഷം വിപണി വില വരും.

ആര്‍പിഎഫ്, എക്സൈസ് പരിശോധനയിലാണ് വലിയ കടത്ത് തടഞ്ഞ് സാധനങ്ങൾ കസ്റ്റഡിയിൽ എടുത്തത്. ചാക്കുകളിൽ ബീഡി എന്ന പേരിൽ എത്തിയ പാർസൽ സംശയം തോന്നിയപ്പോഴാണ് തുറന്നു പരിശോധിച്ചത്. സമാന പാര്‍സലുകളിൽ നിന്നായി 570 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.

ബംഗാളിൽ നിന്നാണ് പാർസൽ അയച്ചിരിക്കുന്നത്.ചാക്കുകളിൽ രേഖപ്പെടുത്തിയ വിലാസത്തെ കുറിച്ച് അന്വേഷണം തുടങ്ങി. പുകയില ഉത്പന്നങ്ങൾ പാലക്കാട് എക്സൈസിന് കൈമാറി. സമീപകാലങ്ങളിലെ വലിയ പുകയില ഉല്‍പ്പന്ന വേട്ടകളിലൊന്നാണ്.

Related News