സ്‌ട്രോങ് റൂം തുറന്നു; തൃക്കാക്കരയില്‍ ഫലമറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം

  • 02/06/2022

കൊച്ചി: തൃക്കാക്കരയുടെ ജനവിധി ഇന്നറിയാം. രാവിലെ 8മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. ഒരുമണിക്കൂറിനകം തൃക്കാക്കര ആര്‍ക്കൊപ്പം എന്നതില്‍ വ്യക്തമായ സൂചന ലഭിക്കും. 68.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 239ബൂത്തുകളില്‍ ഏഴു വീതം ബുത്തുകള്‍ വീതം എണ്ണാവുന്ന മൂന്നു മുറികളാണ് മഹാരാജാസ് കോളജില്‍ ക്രമീകരിച്ചിരിക്കുന്നത്.

ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുക. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ട് വേണം. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ആദ്യ റൗണ്ടില്‍ ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ഒന്നു മുതല്‍ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. തുടര്‍ന്ന് മറ്റ് ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. ഇത്തരത്തില്‍ 12 റൗണ്ടുകളുണ്ടാകും. ആദ്യ 11 റൗണ്ടുകളില്‍ 21 ബൂത്തുകള്‍ വീതവും അവസാന റൗണ്ടില്‍ എട്ട് ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത്.

Related News