ഗർഭിണിയുടെ യാത്ര മുടങ്ങിയ സംഭവം: അടുത്ത ഫ്ലൈറ്റിൽ നാട്ടിലെത്തിക്കണം; M.P. രമ്യ ഹരിദാസ്.

  • 22/05/2020

കുവൈറ്റ് സിറ്റി : വന്ദേ ഭാരത് മിഷനിൽ നാട്ടിൽ പോകാൻ കഴിയാതിരുന്ന കാസറഗോഡ് തൃക്കരിപ്പൂർ സ്വാദേശി അബ്ദുല്ലക്കും ഏഴ് മാസം ഗർഭിണിയായ ഭാര്യക്കും ആശ്വസമായി M.P. രമ്യ ഹരിദാസ്. അടുത്ത ഫ്ലൈറ്റിൽ തന്നെ ഇവരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ അംബാസിഡർ ജീവ സാഗറിന് രമ്യ ഹരിദാസ് കത്തയച്ചു. കുവൈത്തിലെ സാമൂഹിക പ്രവർത്തകരായ നസീർ പാലക്കാട്, മുന്നുസിയാദ് എം കെ , ഷബീർ കൊയിലാണ്ടി എന്നിവരുടെ ഇടപെടലാണ് ഇവരുടെ യാത്രക്ക് വഴിയൊരുക്കുന്നത്.

നാലുതവണയും ഇവരുടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയിരുന്നു, മുൻഗണന പട്ടികയിൽ ഇടം നേടുന്നതിനു അർഹതയുണ്ടെന്നും ഇത് ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് തങ്ങളുടെ യാത്രക്കുള്ള രജിസ്‌ട്രേഷൻ എംബസ്സി റദ്ദാക്കുകയും ചെയ്തുവെന്നും ഇവർ പറയുന്നു. കഴിഞ്ഞ ദിവസം പുറപ്പെട്ട തിരുവനന്തപുരം വിമാനത്തിൽ സീറ്റ് ഉണ്ടായിട്ടും സീറ്റ് നൽകാതെ ഗർഭിണിയെയും ഭർത്താവിനെയും മടക്കി അയച്ചതിനാൽ പ്രവാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി .

ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ട് കാസറഗോഡ്, എംപി, രാജ് മോഹൻ ഉണ്ണിത്താനും കുവൈറ്റ് അംബാസ്സഡർക്ക് കത്ത് നൽകുകയും, പാലക്കാട്‌ MLA ഷാഫി പറമ്പിൽ, കെപിസിസി വൈസ് പ്രസിഡന്റ് T സിദ്ദിഖ് എന്നിവർ ഈ വിഷയത്തിൽ ഇടപെടുകയും ചെയ്തു.

Related News