പാലക്കാട്: ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പാലക്കാട് കല്ലടിക്കോടാണ് സംഭവം. ചുങ്കം സ്വദേശി ചന്ദ്രനാണ് കൊല്ലപ്പെട്ടത്. 58 വയസ്സായിരുന്നു. വിറക് കൊള്ളികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ ഭാര്യ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. ടാപ്പിങ് തൊഴിലാളിയാണ് കൊല്ലപ്പെട്ട ചന്ദ്രൻ. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കുടുംബ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചത്. വിറക് കൊളളികൊണ്ട് ശാന്ത ഭർത്താവിനെ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ അയാൽവാസികളോട്, ചന്ദ്രൻ വീണ് കിടക്കുന്നു എന്ന് അറിയിക്കുകയും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കണം എന്ന് ആവശ്യപ്പെട്ടുകയും ചെയ്തു. അയൽവാസികൾ എത്തിയപ്പോൾ ചന്ദ്രൻ മരിച്ചു കിടക്കുന്നതാണ് കണ്ടത്. അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. ചന്ദ്രൻ വീട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്നും ഇതിന്റെ പേരിൽ വീട്ടിൽ തർക്കം പതിവാണ് എന്നുമാണ് അയൽവാസികൾ പറയുന്നത്. ശാന്തയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ്, വിറക് കൊണ്ട് തലയ്ക്കടിച്ചതാണെന്ന് വ്യക്തമായത്. ചന്ദ്രൻ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. പതിവ് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസ് പറയുന്നത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പാലക്കാട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?