കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയുടെ അമ്മയെ വര്‍ഷങ്ങള്‍ക്ക് ശേഷം വെട്ടിക്കൊന്നു. പള്ളുരുത്തിയിൽ 61കാരിയായ കടയഭാഗം സ്വദേശി സരസ്വതിയാണ് കൊല്ലപ്പെട്ടത്. പ്രതികാര കൊലപാതകമെന്നാണ് സംശയം.കൊലപാതകവുമായി ബന്ധപ്പെട്ട് ജയൻ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 2014ൽ ജയൻറെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മധുവിൻറെ അമ്മയാണ് സരസ്വതി. തന്റെ ഭാര്യയുടെ കൊലപാതകത്തിലുള്ള പക പോക്കലിനാണ് ജയൻ സരസ്വതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.പള്ളുരുത്തി വ്യാസ പുരം കോളനിയിൽ അൻപത് മീറ്റർ ദൂര വ്യത്യാസത്തിലാണ് ജയന്‍റെയും മധുവിന്‍റെ വീടുകൾ. 2014ലാണ് മധു ജയന്‍റെ ഭാര്യയെ കൊലപ്പെടുത്തുന്നത്. ഏഴ് വർഷത്തിന് ശേഷമാണ് ഒരാക്രമണം പോലും മധുവിന്‍റെ വീട്ടിലേക്ക് ഉണ്ടാകുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മധുവിന്‍റെ അച്ഛൻ ധർമ്മരാജനെ ലക്ഷ്യം വച്ച് ജയൻ എത്തിയത്. ധർമ്മരാജനെ ആക്രമിക്കുന്നതിനിടെ ഭാര്യ സരസ്വതിക്ക് വെട്ടേറ്റ് താഴെ വീണു. സംഭവം നടന്നയുടൻ തന്നെ പോലീസ് കോളനിയിൽ എത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?