വിദ്യാഭ്യാസ മന്ത്രിയും ഭക്ഷ്യമന്ത്രിയും ഇന്ന് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഭക്ഷണം കഴിക്കും

  • 06/06/2022

തിരുവനന്തപുരം: ഭക്ഷ്യവിഷബാധാ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇന്ന് മുതല്‍ ഉദ്യോഗസ്ഥ സംഘം പരിശോധന കര്‍ശനമാക്കും. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍കുമാറും ഇന്ന് വിദ്യാര്‍ഥികള്‍ക്കൊപ്പമായിരിക്കും ഉച്ചഭക്ഷണം കഴിക്കുക. ഉന്നത ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനാണ് പരിശോധന. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ സുരക്ഷ, സിവില്‍ സപ്ലെയ്‌സ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പാചകപ്പുര, പാത്രങ്ങള്‍, വാട്ടര്‍ ടാങ്ക്, ടോയ്‌ലറ്റുകള്‍, ഉച്ചഭക്ഷണ സാമഗ്രികള്‍ തുടങ്ങിയവ പരിശോധിക്കും. വെള്ളിയാഴ്ച ദിവസങ്ങള്‍ കൊതുകിന്റെ ഉറവിട നശീകരണ ദിനമായി ആചരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും പാചക തൊഴിലാളികള്‍ക്കും ശുചിത്വ ബോധവത്കരണം

ഭക്ഷ്യവിഷബാധ ആരോപണം ഉയര്‍ന്ന തിരുവനന്തപുരം, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളിലെ സ്‌കൂളുകളുടെ സാമ്പിള്‍ പരിശോധനാഫലം അഞ്ചു ദിവസത്തിനകം ലഭ്യമാക്കും.

Related News