മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം അമ്മ വിലക്കി; പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

  • 06/06/2022

കൊല്ലം: കൊല്ലം കോട്ടക്കകത്ത് മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം അമ്മ വിലക്കിയതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലം കോട്ടക്കകം സ്വദേശികളായ രതീഷ്, സിന്ധു ദമ്പതികളുടെ മകളായ ശിവാനിയാണ് ജീവനൊടുക്കിയത്. പെൺകുട്ടിയുടെ അച്ഛൻ രതീഷ് വിദേശത്താണ്. കൊല്ലം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ശിവാനി. 

ഇന്നലെ രാത്രിയായിരുന്നു സംഭവം. അമ്മ സിന്ധു മകളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം മൂലം വഴക്ക് പറഞ്ഞിരുന്നു. കൊല്ലത്ത് വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. രാത്രി വഴക്കുണ്ടായ ശേഷം മുറിയിൽ കയറി വാതിലടച്ച പെൺകുട്ടിയെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാടക വീട്ടിലെ ജനൽ കമ്പിയിലാണ് ശിവാനി തൂങ്ങിയത്. 

മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹത്തിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കൊല്ലം വെസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Related News