പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പിതാവിന് 20 വർഷം കഠിന തടവും 50000 രൂപ പിഴയും

  • 07/06/2022

ഇടുക്കി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് 20 വർഷം കഠിന തടവും 50000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഇടുക്കി എഴുകുംവയൽ സ്വദേശിയാണ് കേസിലെ പ്രതി.  

കട്ടപ്പന പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. നെടുംകണ്ടം സി ഐയായിരുന്ന പി കെ ശ്രീധരൻ 2020 ൽ ഫയൽ ചെയ്ത പോക്സോ കേസിലാണ് സുപ്രധാന വിധി ഉണ്ടായത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി അഡ്വ സുസ്മിത ജോൺ ഹാജരായി.
 

Related News