ഫേസ്ബുക്കിലൂടെ പരിചയപെട്ട ശേഷം ഹണി ട്രാപ്; നഗ്നദൃശ്യം ഫോണിൽ പകർത്തി ഭീഷണി, ദമ്പതികള്‍ പിടിയില്‍

  • 07/06/2022

ചേർത്തല: ഫേസ്ബുക്കിലൂടെ പരിചയപെട്ട് യുവാവിനെ ഹണി ട്രാപിൽ കുടുക്കിയ ദമ്പതികളെ പോലീസ് പിടി കൂടി. കണിച്ചുകുളങ്ങരയിൽ വാടകയ്ക്കു താമസിയ്ക്കുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ ദേവസ്വം വീട്ടിൽ സുനീഷ് (31), ഭാര്യ സേതു ലക്ഷ്മി (28) എന്നിവരെയാണ് മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തതത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇവരെ റിമാൻഡ് ചെയ്തു. 

തൊടുപുഴ സ്വദേശിയായ പ്രവാസി യുവാവിനെയാണ് പ്രണയം നടിച്ച് വീട്ടിലെത്തിച്ച് കുടുക്കിയത്. ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവിനെ സേതുലക്ഷമി, സുനീഷിന്‍റെ ഒത്താശയോടെ വാടക വീട്ടിലെത്തിച്ച് സേതു ലക്ഷ്മിയുമൊന്നിച്ചുള്ള നഗ്നദൃശ്യം ഫോണിൽ പകർത്തുകയായിരുന്നു. 

പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും എ ടി എം കാർഡ് അടക്കമുള്ള രേഖകൾ പിടിച്ച് വാങ്ങി. തുടർന്ന് ഭീഷണിപ്പെടുത്തി എടിഎംന്‍റെ രഹസ്യ നമ്പർ വാങ്ങി പണം തട്ടിയെടുത്തെന്നാണ് പരാതി. പ്രതികളെ അട്ടക്കുളങ്ങര സബ്ബ് ജയിലിലേക്ക് മാറ്റി.

Related News