പുലര്‍ച്ചെ വീട്ടില്‍ നിന്ന് കാണാതായി; യുവതി പുഴയില്‍ മരിച്ച നിലയില്‍

  • 08/06/2022

തൃശ്ശൂര്‍: തൃശ്ശൂരില്‍ വീട്ടില്‍ നിന്ന് കാണാതായ യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെങ്കിടങ്ങ് തണ്ടഴിപാടം സ്വദേശി ഹരികൃഷ്ണന്റെ ഭാര്യ നിജിഷ(20)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏനാമാവ് റെഗുലേറ്ററിന് സമീപം പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷമാണ് നിജിഷയും ഹരികൃഷ്ണനും വിവാഹിതരായത്. 

ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് നിജിഷയെ വീട്ടില്‍നിന്ന് കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പോലീസും തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് രാവിലെ പത്തരയോടെ നാട്ടുകാര്‍ യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related News