കണ്ണൂര്‍ പെരിങ്ങോം ഏരിയാ കമ്മിറ്റിക്ക് കീഴിലെ എട്ട് പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം അച്ചടക്ക നടപടി

  • 09/06/2022

കണ്ണൂര്‍: സിപിഎം പെരിങ്ങോം ഏരിയാ കമ്മിറ്റിക്ക് കീഴില്‍ കൂട്ട അച്ചടക്ക നടപടി. ഏരിയ കമ്മിറ്റി അംഗമായ എം വി സുനില്‍ കുമാറിനെതിരെ പരാതി നല്‍കിയ എട്ടുപേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. രണ്ടുപേരെ സസ്പെന്‍ഡ് ചെയ്തു. അഞ്ചുപേര്‍ക്ക് താക്കീത് നല്‍കി. ലോക്കല്‍ കമ്മിറ്റി അംഗത്തെയും പുറത്താക്കി.

പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തത് എന്നാണ് നേതൃത്വം അറിയിച്ചത്. സുനില്‍ കുമാറിനെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിപ്പിച്ചത് പാര്‍ട്ടിയിലെ എട്ടു പേര്‍ ചര്‍ച്ചയാക്കിയിരുന്നു. ഇവര്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തി എന്ന് നേതൃത്വം കണ്ടെത്തി. തുടര്‍ന്ന് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു.അതിന് ശേഷമാണ് നടപടി.

സഹപ്രവര്‍ത്തകയ്ക്ക് അശ്ലീലസന്ദേശം അയച്ചതിന് ആരോപണം നേരിടുന്നയാളാണ് ഏരിയ കമ്മിറ്റി അംഗം. സുനില്‍ കുമാറിനെ പെരുമാറ്റ ദൂഷ്യത്തെ തുടര്‍ന്ന് നേരത്തെ തരം താഴ്ത്തിയിരുന്നു.

Related News