കര്‍ട്ടന്‍ ഇട്ട സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും താക്കീത്: ഓപ്പറേഷന്‍ സുതാര്യക്ക് തുടക്കം

  • 09/06/2022

തിരുവനന്തപുരം: സണ്‍ഫിലിമും കൂളിംഗ് ഫിലിമും ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരായ പരിശോധന ഓപ്പറേഷന്‍ സുതാര്യത്തിന് സംസ്ഥാനത്ത് തുടക്കമായി. ഇതുവരെ നൂറിലധികം വാഹനങ്ങള്‍ നടപടി നേരിട്ടു. തിരുവനന്തപുരത്ത് കര്‍ട്ടന്‍ ഇട്ട സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് താക്കീത് നല്‍കി. 

കൂളിങ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവയൊന്നും ഒട്ടിക്കാന്‍ പാടില്ല. നിലവിലെ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത് ആശയ കുഴപ്പം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സ്പെഷ്യല്‍ ഡ്രൈവ് എം വി ഡി ആരംഭിച്ചത്.

വാഹന ഉടമകള്‍ക്ക്ബോധവത്കരണം നല്‍കുന്നതിനൊപ്പം പിഴയും ചുമത്തി. 250 രൂപയാണ് ആദ്യം പിഴ. വീണ്ടും പിടിച്ചാല്‍ 1250 ആഴി പിഴ ഉയരും. നിയമനടപടികളും പിന്നാലെ ഉണ്ടാകും. സംസ്ഥാനത്ത് ഇത് വരെ നൂറിലധികം വാഹനങ്ങള്‍ക്ക് സുതാര്യത്തില്‍ പിടി വീണു. എറണാകുളത്ത് ഇതുവരെ 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ മാസം 14 വരെ പരിശോധന തുടരും

Related News