സംസ്ഥാനത്ത് കോവിഡ് കേസ് ഇന്നും 2000 കടന്നു

  • 10/06/2022

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ നാലാം ദിവസവും രണ്ടായിരം കടന്നു. 2471 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഒരു മരണവും സ്ഥിരീകരിച്ചു.

കൂടുതല്‍ കേസുകള്‍ ഇന്നും എറണാകുളത്താണ്. 750 കോവിഡ് കേസുകളാണ് ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ ഇത് 796 ആയിരുന്നു. തിരുവനന്തപുരത്ത് 356 ഉം കോട്ടയത്ത് 296 ഉം കോഴിക്കോട് 251 ഉം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.


 കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7,584 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തുടനീളം ഇന്നലെ 3,35,050 പരിശോധനകളാണ് നടത്തിയത്. 2.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.50 ശതമാനമാണ്.

കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക,ഹരിയാന സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്

Related News