ഷാജ് കിരണുമായി ബന്ധം; വിജിലന്‍സ് മേധാവിയെ സ്ഥാനത്ത് നിന്ന് നീക്കി

  • 11/06/2022

തിരുവനന്തപുരം: സ്വപ്‌ന സുരേഷ്-ഷാജ് കിരണ്‍ സംഭാഷണ വിവാദത്തിനിടെ വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് എം.ആര്‍.അജിത് കുമാറിനെ നീക്കി. ഷാജ് കിരണുമായി ഒരു ദിവസം മുപ്പതിലേറെ തവണ സംസാരിച്ചുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. 

ഷാജ് കിരണിനെ കൂടാതെ അജിത് കുമാറിനെയും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യാനുള്ള സാധ്യതയും വിജിലന്‍സ് മേധാവിയുടെ തലയുരുളാന്‍ കാരണമായി.സര്‍ക്കാരിനെ സംശയ നിഴലിലാക്കാന്‍ എം ആര്‍ അജിത് കുമാര്‍ - ഷാജ് കിരണുമായി നടത്തിയ സമ്പര്‍ക്കം കാരണമായതോടെയാണ് പദവി തെറിച്ചത്. സരിത്തിനെ പാലക്കാട് കൂട്ടിക്കൊണ്ടുപോയത് വിജിലന്‍സ് ആണെന്നും ഒരു മണിക്കൂറിനകം വിട്ടയക്കുമെന്നും സ്വപ്നയെ അറിയിച്ചത് ഷാജ് കിരണ്‍ ആയിരുന്നു. താന്‍ ആ ദിവസം വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാറുമായി ഫോണില്‍ സംസാരിച്ചെന്നു ഷാജ് കിരണും സമ്മതിച്ചിരുന്നു. എന്നാല്‍ ഷാജ് കിരണ്‍ വിജിലന്‍സ് മേധാവിയെ മാത്രമല്ല തിരികെയും വിളിച്ചുവെന്ന് സര്‍ക്കാര്‍ അന്വേഷണത്തില്‍ കണ്ടെത്തി. 

ഇരുവരും തമ്മില്‍ ഒരു ദിവസം മുപ്പത് കോളുകള്‍ എന്ന് രഹസ്യ നേന്വേഷണ വിഭാഗം കണ്ടെത്തിയത് അജിത് കുമാറിനെ പ്രതിക്കൂട്ടില്‍ ആക്കിയിരിക്കുകയാണ്.കോടതിയിലുള്ള മൊഴി തിരുത്താന്‍ ഷാജ് കിരണ്‍ ആവശ്യപ്പെട്ടത് ഇ ഡി അന്വേഷിക്കും. ഷാജിന് പുറമേ എം ആര്‍ അജിത് കുമാറിനെയും ഇ ഡി ചോദ്യം ചെയ്‌തേക്കാം. വിജിലന്‍സ് മേധാവി പദവിയിലിരിക്കെ അജിത് കുമാറിനെ ചോദ്യംചെയ്താല്‍ സര്‍ക്കാരിന് തണുപ്പ് കനത്ത ക്ഷീണമാവും. ഇതും കൂടി കണക്കിലെടുത്താല്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഐ ജി എച്ച് വെങ്കിടേഷിന് വിജിലന്‍സ് മേധാവിയുടെ അധിക ചുമതല നല്‍കി. അതേ സമയം അജിത് കുമാറിന് സ്ഥാനമാറ്റം എന്നാണ് ഉത്തരവില്‍ ഉള്ളതെങ്കിലും പുതിയ പദവി നല്‍കിയിട്ടില്ല

Related News