ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചു

  • 12/06/2022

തിരുവനന്തപുരം: ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിപ്പിച്ചു. ചെന്നൈയിലാണന്നും രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ചെത്താമെന്നും ഷാജ് മറുപടി നല്‍കി. നാളെ ഔദ്യോഗികമായി നോട്ടീസ് നല്‍കാന്‍ പൊലീസ് തീരുമാനിച്ചു. പ്രതിയാക്കണോ സാക്ഷിയാക്കണോയെന്ന് ചോദ്യം ചെയ്യലിന് ശേഷം തീരുമാനിക്കും.

സ്വപ്ന തയാറാക്കിയ ശബ്ദരേഖക്ക് പിന്നില്‍ സര്‍ക്കാരിനെതിരായ ഗൂഢാലോചനയെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറെന്നും കാണിച്ച് ഷാജും ഇബ്രാഹിമും ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന കേസ് അന്വേഷിക്കുന്ന സംഘത്തിലെ എസ്. പി. മധുസൂദനന്‍ ഷാജിനെ ഫോണില്‍ വിളിച്ചത്. മൊഴിയെടുക്കാന്‍ ഹാജരാകാന്‍ ആവശ്യപ്പെടാനായിരുന്നു വിളിച്ചത്. എന്നാല്‍ ചെന്നൈയിലാണന്നും തിങ്കളാഴ്ചയേ മടങ്ങി വരൂവെന്നും ഷാജ് അറിയിച്ചു.സ്വപ്നയുമായുള്ള ഫോണ്‍ സംഭാഷണം വീണ്ടെടുക്കാന്‍ പോയതാണെന്ന് പറഞ്ഞ ഷാജ് മൊബൈല്‍ പൊലീസില്‍ ഹാജരാക്കാന്‍ തയാറാണന്നും അറിയിച്ചു. 

എന്തായാലും നാളെ ഷാജിന്റെയും ഇബ്രാഹിമിന്റെയും മേല്‍വിലാസത്തില്‍ രേഖാമൂലം നോട്ടീസ് അയക്കാനാണ് പൊലീസിന്റെ തീരുമാനം. ഇരുവരും നാട്ടിലെത്തിലാടുന്‍ ചോദ്യം ചെയ്യും. ഇരുവരുടെയും മൊഴി വിലയിരുത്തിയ ശേഷമാവും പ്രതിയാക്കണോ സാക്ഷിയാക്കണോയെന്ന് തീരുമാനിക്കുക. സര്‍ക്കാരിനെതിരായ ഗൂഡാലോചനക്കൊപ്പം മുഖ്യമന്ത്രിയുടെ പേര് ദുരുപയോപ്പെടുത്തിയതിന് പ്രത്യേക കേസ് എടുക്കണോയെന്നും പരിശോധിക്കുന്നുണ്ട്. അതിനൊപ്പം ഗൂഡാലോചന കേസില്‍ സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ നാളെ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. അന്വേഷണ സംഘത്തിന്റെ ആദ്യ വിപുല യോഗവും നാളെ പൊലീസ് ആസ്ഥാനത്ത് ചേരും.

Related News