എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമമെന്ന് പരാതി

  • 12/06/2022



കണ്ണൂർ: മസ്കറ്റ്-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽവെച്ച് ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമമെന്ന് പരാതി. സംഭവത്തിൽ എ‌യർ ഇന്ത്യ എക്സ്പ്രസ് ക്രൂവും മുംബൈ സ്വദേശിയുമായ പ്രസാദ് എന്നയാൾക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.  

മസ്ക്കറ്റില്‍നിന്ന് കണ്ണൂരിലേക്കു പുറപ്പെട്ട വിമാനത്തിനുള്ളിൽ ആൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. 15കാരന്റെ സ്വകാര്യഭാ​ഗങ്ങളിൽ ഇയാൾ സ്പർശിക്കുകയായിരുന്നു. ജൂൺ അഞ്ചിനാണ് പരാതിക്കടിസ്ഥാനമായ സംഭവം. 

കണ്ണൂര്‍ എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തത്. 15 വയസ്സുകാരന്റെ സ്വകാര്യ ഭാഗങ്ങളിൽ പ്രതി സ്പർശിച്ചെന്നാണ് പരാതി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

Related News