വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരേ വധശ്രമ കേസും ഗൂഢാലോചന കുറ്റവും

  • 13/06/2022

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തു. 

കണ്ണൂര്‍ സ്വദേശികളായ ഫര്‍ദീന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വധശ്രമക്കുറ്റത്തിന് പുറമെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കുറ്റകരമായ ഗൂഡാലോചന എന്നിവയും എയര്‍ക്രാഫ്റ്റ് റൂള്‍ പ്രകാരമുള്ള വിമാനത്തിന്റെ സുരക്ഷക്ക് ഹാനി വരുത്തല്‍ എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഗണ്‍മാന്‍ അനില്‍കുമാറിന്റെ പരാതിയിലാണ് വലിയതുറ പൊലീസ് കേസെടുത്തത്. മര്‍ദ്ദനമേറ്റെന്ന് പരാതിപ്പെട്ട രണ്ട് പ്രതികള്‍ മെഡിക്കല്‍ കോളജില്‍ പൊലീസ് കാവലില്‍ ചികിത്സയില്‍ തുടരുകയാണ്. ഇന്നലെ വൈകിട്ട് കണ്ണുരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിനുളളിലായിരുന്നു പ്രതിഷേധം.

Related News