വിമാനത്തിലെ പ്രതിഷേധം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

  • 14/06/2022

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച അധ്യാപകനെ സസ്‌പെന്റ് ചെയ്തു. മുട്ടന്നൂര്‍ യു.പി സ്‌കൂള്‍ അധ്യാപകന്‍ ഫര്‍സിന്‍ മജീദിനെയാണ് സസ്‌പെന്റ് ചെയ്തത്.

ഡി പി ഐ യുടെ നിര്‍ദ്ദേശപ്രകാരം സംഭവത്തില്‍ ഡി ഡി ഇ അന്വേഷണം ആരംഭിച്ചു. സര്‍വീസ് ചട്ടം ലംഘിച്ചെന്ന് ചൂണ്ടികാട്ടിയാണ് മുട്ടന്നൂര്‍ യു പി സ്‌കൂള്‍ മാനേജ്‌മെന്റ് ഫര്‍സിന്‍ മജീദിനെ സസ്‌പെന്റ്‌റ് ചെയ്തത്. ഇന്ന് മുതല്‍ 15 ദിവസത്തേയ്ക്കാണ് സസ്‌പെന്‍ഷന്‍. സര്‍വീസ് ചട്ടം ലംഘിച്ചതായി കണ്ടെത്തിയെന്ന് മാനേജ്‌മെന്റ് പ്രതിനിധി സുധീര്‍ പറഞ്ഞു.ഫര്‍സിന്‍ മജീദിന് എതിരെയുള്ള അന്വേഷണത്തിന് ഭാഗമായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. ബിന്ദു സ്‌കൂളില്‍ വന്നു പരിശോധനകള്‍ നടത്തി. 

ഇതിനിടെ അധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തി , കൂട്ടമായി ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി. ഫര്‍സിന് മജീദിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐയും എസ് എഫ് ഐയും സ്‌കൂളിലേയ്ക് പ്രതിഷേധ മാര്‍ച്ചും നടത്തി.

Related News