റിമാന്‍ഡിലായ എസ്.എഫ്.ഐ നേതാവിന് സ്വീകരണം; വീഴ്ച പറ്റിയെന്ന് കമ്മീ്ഷണര്‍

  • 14/06/2022

കൊച്ചി: കോടതി റിമാന്‍ഡ് ചെയ്ത എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്ക് സഹപ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ നാഗരാജു. സംഭവത്തില്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി. 

ആര്‍ഷോയെ പിടികൂടാത്തതില്‍ ഹൈക്കോടതി കൊച്ചി സിറ്റി പോലീസിനോട് വിശദീകരണം തേടിയിരുന്നു. ഇതേത്തുടര്‍ന്ന് കീഴടങ്ങിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ശേഷം കൊണ്ടുവരുമ്പോഴാണ് ജയിലിനു മുന്നില്‍വെച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മുദ്രാവാക്യംവിളികളുമായി മാലയിട്ട് സ്വീകരിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വിവാദമായിരുന്നു.'അനുവദിക്കാനാകാത്ത കാര്യമാണ് സംഭവിച്ചത്,' കമ്മിഷണര്‍ നാഗരാജു പറയുന്നു. 'പ്രഥമദൃഷ്ട്യാ നോക്കുമ്പോള്‍ പ്രതിയുടെ കൂടെ ഉണ്ടായിരുന്ന പോലീസുകാര്‍ പ്രതീക്ഷിക്കാത്തൊരു സംഭവമാണെന്നാണ് മനസ്സിലായത്. എന്തായാലും അതൊരു വീഴ്ച തന്നെയാണ്. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. എത്രമാത്രം വീഴ്ചയുണ്ടായി എന്നതിനനുസരിച്ചാകും നടപടികള്‍ ഉണ്ടാവുക', സ്വീകരണം നല്‍കിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.

Related News