വാക്കു തര്‍ക്കം; സുഹൃത്തായ യുവാവിനെ കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പ്രതി പിടിയില്‍

  • 14/06/2022

ഇടുക്കി: ഇടുക്കിയില്‍ സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. തൊടുപുഴ ഒളമറ്റത്താണ് സംഭവം ഉണ്ടായത്. ഒളമറ്റം സ്വദേശി മുണ്ടക്കൽ മജുവാണ് കൊല്ലപ്പെട്ടത്. 

സംഭവവുമായി ബന്ധപ്പെട്ട് മജുവിന്റെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിൾ തോമസിനെ പോലീസ് അറസ്റ്റു ചെയ്തു. ഇരുവരും തമ്മിലുള്ള  വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. 

തർക്കത്തെ തുടർന്ന് നോബിൾ തോമസ് മജുവിനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മജുവിന്റെ മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related News