വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറവെച്ച സംഭവം; പ്രതിയായ ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

  • 14/06/2022

പാലക്കാട്: പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറവെച്ച സംഭവത്തില്‍ പ്രതിയായ ബ്രാഞ്ച് സെക്രട്ടറി ഷാജ‍ഹാൻ പിടിയിൽ. പാലക്കാട് സൗത്ത് പോലീസ് തമിഴ‍്‍നാട്ടിൽ നിന്നാണ് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടിയത്. 

സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ഷാജഹാനെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ പോലീസ് കേസെടുത്തത്. അയൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്നാണ് ഷാജഹാനെതിരായ കേസ്. 

വീട്ടമ്മയുടെ പരാതിക്ക് പിന്നാലെ പോലീസ് കേസെടുത്തിരുന്നു. ഷാജഹാനെ പാർട്ടിയും പുറത്താക്കി. പിന്നാലെ ഒളിവിൽ പോയ ഷാജഹാനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല.  ഷാജഹാന്‍റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ സൗത്ത് പോലീസ് തുടർച്ചയായി പരിശോധന നടത്തിയിരുന്നു. 

പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയുടെ കുളിമുറിയില്‍ മൊബൈല്‍ഫോണ്‍ ക്യാമറ ഉപയോഗിച്ച് ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചെന്നാണ് ഷാജഹാനെതിരായ പരാതി. കുളിമുറിയുടെ ജനാലയ്ക്ക് സമീപം നിഴല്‍ കണ്ടതോടെ സംശയം തോന്നിയ വീട്ടമ്മ നോക്കിയപ്പോളാണ് എയര്‍ഹോളിലൂടെ കൈകള്‍ വരുന്നതും മൊബൈല്‍ഫോണ്‍ വെയ്ക്കുന്നതും കണ്ടത്.വീട്ടമ്മ ബഹളംവെച്ചതോടെ പ്രതി ഓടിരക്ഷപ്പെട്ടു. എന്നാല്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയുടെ ഫോണ്‍ നിലത്തുവീണിരുന്നു. 

ഇത് കിട്ടിയതോടെ അയല്‍വാസിയും പാര്‍ട്ടി നേതാവുമായ ഷാജഹാനെ സഹായത്തിനായി വിളിച്ചു. അപ്പോഴാണ് നിലത്തുനിന്ന് കിട്ടിയ ഫോണ്‍ ബെല്ലടിക്കുകയും ഇത് ഷാജഹാന്റെ ഫോണാണെന്ന് മനസിലാവുകയും ചെയ്തത്. തുടര്‍ന്ന് പരാതിക്കാരി പാര്‍ട്ടിയെ വിവരമറിയിക്കുകയായിരുന്നു. 

Related News