എറണാകുളത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു

  • 15/06/2022

തിരുവനന്തപുരം: എറണാകുളം ജില്ലയില്‍ ഇന്ന് പ്രതിദിന കോവിഡ് 1000 കടന്നു. ഇന്ന് 1072 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 987 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 3419 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കോവിഡ് പ്രതിദിന കണക്ക് മൂവായിരം കടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി രണ്ടായിരത്തിന് മുകളിലായിരുന്നു പ്രതിദിന കണക്ക് എങ്കില്‍ ഇന്നലെ ഇത് 3488 ആയി ഉയര്‍ന്നിരുന്നു. നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 20,000 കടന്നു.


ഡല്‍ഹിയിലും മുംബൈയിലും വീണ്ടും കേസുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഡല്‍ഹിയില്‍ 1,118 കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത് മേയ് 10ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്. എന്നാല്‍ പോസിറ്റിവിറ്റി നിരക്കില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച 7.06 ശതമാനമായിരുന്നത് ഇന്നലെ 6.50 ശതമാനമായി കുറഞ്ഞു.

മുംബൈയില്‍ 1,724 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്ന് 600 കേസുകളുടെ വര്‍ധനവാണ് ഉണ്ടായത്.


Related News