യൂണിഫോമിന് അളവെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥിനികളെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചു; തയ്യൽക്കാരൻ അറസ്റ്റില്‍

  • 15/06/2022

കൊല്ലം: സ്‌കൂൾ യൂണിഫോമിന് അളവെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥിനികളെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച തയ്യൽക്കാരനെ പിടികൂടി. കൊല്ലം ശൂരനാട് സ്വദേശി ലൈജു ഡാനിയലാണ് അറസ്റ്റിലായത്. 

ശൂരനാട് പോരുവഴിയിലെ സ്കൂളിലാണ് സംഭവം ഉണ്ടായത്. വിദ്യാർത്ഥികൾക്ക് നൽകുന്ന യൂണിഫോമിന്‍റെ അളവ് കുറവാണെന്ന് നിരന്തരം പരാതി ഉയർന്നതിനെ തുടർന്ന് ആവശ്യമായ തുണി നൽകുന്നതിന് അളവെടുക്കുവാൻ സ്ക്കൂൾ പിടിഎ ശൂരനാട് സ്വദേശി ലൈജു ഡാനിയേലിനെ ചുമതലപ്പെടുത്തി. 

 അളവെടുക്കാൻ വന്ന ലൈജു വിദ്യാർത്ഥിനികളെ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചുവെന്ന് പരാതി ഉയർന്നു. ഇതോടെയാണ് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കുട്ടികൾ അധ്യാപകരോടും രക്ഷകർത്താക്കളോടും പരാതി പറഞ്ഞിരുന്നു.

പരാതി ലഭിച്ച ശൂരനാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏറെ വർഷമായി തയ്യൽ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് ലൈജു ഡാനിയേൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related News