ഇ.ഡിയെ വിശ്വാസമില്ലെന്ന് വി.ഡി സതീശന്‍

  • 16/06/2022

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനെ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം പുറത്തുവരട്ടെ. ഇ.ഡിയെ ഞങ്ങള്‍ക്ക് വിശ്വാസമില്ല. ദല്‍ഹിയില്‍ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന ഇ.ഡി കേരളത്തില്‍ മിത്രങ്ങളെ സംരക്ഷിക്കുന്നു. ഹൈക്കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന് പറയുന്നത് ഇ.ഡിയെ വിശ്വാസമില്ലാത്തത് കൊണ്ടാണ്. മുഖ്യമന്ത്രി നിരപരാധിയാണെങ്കില്‍ നിയമപരമായ വഴികള്‍ തേടാത്തത് എന്തുകൊണ്ടാണെന്നും സതീശന്‍ ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തെ കുറിച്ച് ഇന്‍ഡിഗോ എയര്‍പേര്‍ട്ട് മാനേജര്‍ പൊലീസിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് പച്ചകള്ളമാണെന്ന് അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എയര്‍പോര്‍ട്ട് മാനേജര്‍ ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടില്‍ നിന്ന് ഇ.പി. ജയരാജന്റെ പേര് ഒഴിവാക്കിയത് ദുരൂഹമാണ്. വ്യാജ റിപ്പോര്‍ട്ട് നല്‍കിയതിന് ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജരെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News