സംസ്ഥാനത്ത് ഇന്ന് 3253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • 17/06/2022

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിലുള്ള വര്‍ധനവ് തുടരുന്നു.  3253 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥീരികരിച്ചു. ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ നാല് പേര്‍ കോട്ടയം സ്വദേശികളും മൂന്ന് പേര്‍ എറണാകുളം സ്വദേശികളുമാണ്.

ജില്ലാടിസ്ഥാനത്തില്‍ എറണാകുളത്ത് ആണ് ഏറ്റവുമധികം കോവിഡ് രോഗികള്‍.  841 രോഗികള്‍.  തിരുവനന്തപുരത്ത് 641 പേരും  കോട്ടയത്ത് 401 രോഗികളും റിപ്പോര്‍ട്ട് ചെയ്തു.സംസ്ഥാത്ത് ഇന്നലെ 3162 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Related News