പതിനാറുകാരിയെ സഹോദരനും അമ്മാവനും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍

  • 17/06/2022

പത്തനംതിട്ട: പതിനാറു വയസ്സുള്ള പെണ്‍കുട്ടിയെ 17 വയസ്സുകാരനായ സഹോദരനും അമ്മാവനും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ പീഡിപ്പിച്ചതായി പരാതി. സഹോദരനും അമ്മാവനും പുറമെ അഞ്ചുപേരില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ  സുഹൃത്തുക്കളും ഒരാള്‍ അമ്മയുടെ കാമുകനുമാണ്. കോയിപ്രം സ്റ്റേഷനില്‍ ചൈല്‍ഡ്‌ലൈന്‍ നല്‍കിയ പരാതിയില്‍ നാല് പേരെ അറസ്റ്റുചെയ്തു. 

അമ്മയുടെ കാമുകനായ അഞ്ചാമത്തെ പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ചൈല്‍ഡ് ലൈനിന് പരാതി ലഭിച്ചത്. സുഹൃത്തുക്കളായ രണ്ടുപേര്‍ പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. 

തുടര്‍ന്ന് വിശദമായി മൊഴിയെടുത്തപ്പോഴാണ് സ്വന്തം സഹോദരനും അമ്മാവനും അമ്മയുടെ കാമുകനും ആണ് പീഡിപ്പിച്ചതെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇതില്‍ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേസില്‍ കോയിപ്രം പോലീസ് പോക്‌സോ വകുപ്പുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പീഡനം നടന്നിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. സ്വന്തം വീട്ടില്‍ വെച്ചാണ് സഹോദരന്‍ പീഡിപ്പിച്ചത്. അമ്മയുടെ വീട്ടില്‍ താമസിക്കാന്‍ പോയപ്പോള്‍ അവിടെ നിന്ന് അമ്മാവനും പീഡിപ്പിച്ചു. വീട്ടിലെ സാഹചര്യം മുതലെടുത്ത് മറ്റ് മൂന്നുപേരും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.   

Related News