കളരി പഠിക്കാനെത്തിയ 14 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; കളരി ഗുരു അറസ്റ്റില്‍

  • 17/06/2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോക്സോ കേസിൽ കളരി ഗുരു അറസ്റ്റില്‍. നെയ്യാറ്റിൻകര സ്വദേശി പുഷ്പരാജ് എന്ന് വിളിക്കുന്ന പുഷ്പാകരൻ (62) ആണ് പിടിയിലായത്. 

കളരി പഠിക്കാനെത്തിയ 14 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് നല്‍കിയ പരാതി. ചേർത്തല നഗരസഭ പരിധിയിൽ ഇരുപത്തിനാലാം വാർഡിൽ സെന്‍റ് മാർട്ടിൻ പ്രദേശത്ത് വാടകയ്ക്ക് താമസിച്ച് കളരി അഭ്യസിപ്പിക്കുകയായിരുന്നു ഇയാള്‍.

കളരി പഠിക്കാൻ കുട്ടി പോകാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുഷ്പാകരനെതിരെ പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ചേർത്തലയുടെ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ച് ഇയാൾ കളരി പരിശീലനം നടത്തിയിരുന്നതായി ചേർത്തല പോലീസ് അറിയിച്ചു.

Related News