കണ്ണപുരത്ത് നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു

  • 19/06/2022

കണ്ണൂര്‍: കണ്ണപുരത്ത് ഇന്ന് രാവിലെ ഏഴ്  മണിയോടെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. 

റോഡരികില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നവരുടെ ദേഹത്തേക്കാണ് വാഹനം പാഞ്ഞുകയറിയത്. രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

കണ്ണപുരം യോഗശാല സ്വദേശി എം നൗഫല്‍, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ സ്‌കൂട്ടര്‍ യാത്രക്കാരനെയും റോഡരികില്‍ നില്‍ക്കുന്ന ആളുകളെയും ഇടിക്കുകയായിരുന്നു. പിക്ക് വാന്‍ സ്‌കൂട്ടറില്‍ ഇടിച്ച ശേഷം റോഡരികില്‍ നിന്നവര്‍ക്ക് നേരെ പാഞ്ഞുകയറിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Related News