പൂര്‍വ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പോക്‌സോ കേസ് പ്രതി കെ.വി ശശികുമാര്‍ വീണ്ടും റിമാന്‍ഡില്‍

  • 19/06/2022

മലപ്പുറം: വിവാദമായ മലപ്പുറത്തെ പോക്‌സോ കേസ് പ്രതി കെവി ശശികുമാര്‍ വീണ്ടും അറസ്റ്റിലായി. പൂര്‍വ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. നേരത്തെ രണ്ടു പോക്‌സോ കേസില്‍ ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങിയിരുന്നു. കേസില്‍ നാളെ ജാമ്യത്തിന് ശ്രമിക്കുമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.

ആറ് കേസുകളായിരുന്നു ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇവയിലെല്ലാം ജാമ്യം ലഭിച്ചാണ് ശശികുമാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഈ പീഡന കേസിന്റെ അന്വേഷണത്തില്‍ ആശങ്കയുണ്ടെന്നാണ് പൂര്‍വ വിദ്യാര്‍ത്ഥിനികളുടെ കൂട്ടായ്മ പറയുന്നത്. ശശികുമാറിനെതിരായ പരാതികള്‍ സ്‌കൂള്‍ അധികൃതര്‍ മറച്ചുവെച്ചിരുന്നെന്നും ഇതിന്റെ തെളിവുകള്‍ പൊലീസിന് നല്‍കിയിരുന്നെന്നും പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. എന്നാല്‍ ഈ കാര്യങ്ങളൊന്നും അന്വേഷണ പരിധിയില്‍ വന്നിട്ടില്ലെന്നതാണ് ഇവരുടെ ആശങ്കയ്ക്ക് കാരണം.

അധ്യാപകന്‍ കെവി ശശികുമാര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്നു എന്ന വിവരം 2014 ലും 2019 തിലും രക്ഷിതാക്കളില്‍ ഒരാള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നുവെന്ന് കൂട്ടായ്മ പറയുന്നു. പക്ഷെ ഈ വിവരം സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചില്ല. തെളിവുകള്‍ കൈമാറിയിട്ടും പൊലീസ് ഇത് അന്വേഷണ പരിധിയില്‍ കൊണ്ടുവന്നില്ല. പോക്‌സോ കുറ്റം മറച്ചു വച്ചതിന് സ്‌കൂളിന് എതിരെ കേസ് എടുത്തില്ലെന്നും പരാതിക്കാര്‍ പറയുന്നു.

Related News