കടകളില്‍ വെക്കുന്ന സാനിറ്റൈസര്‍ 'ഒറ്റവലിക്ക്' കുടിച്ച് തീര്‍ക്കും; സി.സി.ടി.വിയില്‍ കുടുങ്ങി കെ.എസ്.ഇ.ബി ജീവനക്കാരൻ

  • 20/06/2022

ഇടുക്കി: ഇടുക്കിയില്‍ കടകളില്‍ വെക്കുന്ന സാനിറ്റൈസര്‍ കുടിച്ചുതീര്‍ക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാരൻറെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഇടുക്കി ചെറുതോണി സ്വദേശി അലിയാരാണ് വ്യാപാരികള്‍ക്ക് തലവേദനയായി മാറിയിരിക്കുന്നത്. 

സ്ഥിരമായി ചെറുതോണിയിലെ കടകളിലെത്തി അവിടെ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനായി വെക്കുന്ന സാനിറ്റൈസര്‍ എടുത്തുകുടിക്കുന്നതാണ് ഇയാളുടെ പതിവ്. ആരും കാണാതെ സാനിറ്റൈസര്‍ കുപ്പി കൈക്കലാക്കിയ ശേഷം മുഴുവന്‍ ഒറ്റവലിക്ക് കുടിച്ചുതീര്‍ക്കും. ഇയാള്‍ സ്ഥിരമായി മദ്യപിക്കുന്ന കൂട്ടത്തിലാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.

കടകളിലെ സാനിറ്റൈസര്‍ കുപ്പികള്‍ പെട്ടെന്ന് കാലിയാകുന്നതില്‍ സംശയം തോന്നി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആദ്യമായി ഇത് കണ്ടത്. കെ.എസ്.ഇ.ബി ജീവനക്കാരനായ ഇദ്ദേഹം ജോലിക്ക് പോകാതെ മദ്യലഹരിയില്‍ ടൗണില്‍ കറങ്ങിനടക്കുന്നതും പതിവാണെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. പോലീസും കെ എസ് ഇ ബിയും ഇടപെട്ട് ആവശ്യമായ ചികിത്സ നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related News