പതിമൂന്ന് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; യുവാവ് പിടിയില്‍

  • 20/06/2022

മലപ്പുറം: പതിമൂന്ന് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. അരീക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം ഉണ്ടായത്. കണ്ണൂര്‍ പാട്യം ചാമവളയില്‍ വീട്ടില്‍ സി. മഹ്‌റൂഫിനെയാണ് (42) അരീക്കോട് എസ്. എച്ച്. ഒ സി. വി. ലൈജുമോന്‍ അറസ്റ്റ് ചെയ്തത്. 

കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്.
വിവരമറിഞ്ഞ് കുട്ടിയുടെ കുടുംബം കഴിഞ്ഞ ദിവസം അരീക്കോട് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വടകരയിലെ ജോലി സ്ഥലത്തുനിന്ന് പിടിയിലായത്. 

പ്രതി കുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കിയതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ക്കെതിരെ പോക്‌സോ, പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related News