മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ച ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ ട്രഷററെ സ്ഥാനത്ത് നിന്ന് നീക്കി

  • 20/06/2022

കല്‍പ്പറ്റ: അപകടകരമായ രീതിയില്‍ മദ്യപിച്ച് വാഹനം ഓടിച്ച വയനാട്ടിലെ ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടി. ജില്ലാ ട്രഷറര്‍ ലിജോ ജോണിക്കെതിരെയാണ് സംഘടന നടപടിയെടുത്തത്. ഇദ്ദേഹത്തെ ജില്ലാ ട്രഷറര്‍ സ്ഥാനത്ത് നിന്ന് നീക്കി. 

പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിന് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കേണിച്ചിറ പോലീസ് ലിജോ ജോണിക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസ് എടുത്തത്.

Related News