അനിത പുല്ലയില്‍ വിവാദം: ബിട്രെറ്റ് സൊല്യൂഷന്‍സിന്റെ കരാര്‍ റദ്ദാക്കാന്‍ സാധ്യത

  • 20/06/2022

തിരുവനന്തപുരം:  അനിതാ പുല്ലയില്‍ നിമസഭാ സമുച്ചയത്തില്‍ പ്രവേശിച്ച സംഭവത്തില്‍ സഭാ ടിവിക്ക് ഒടിടി സഹായം നല്‍കുന്ന ബിട്രെറ്റ് സൊലൂഷന്‍സിന്റെ കരാര്‍ റദ്ദാക്കിയേക്കും. കരാര്‍ അവസാനിച്ച ബിട്രെറ്റ് സൊല്യൂഷന്‍സിന് വരുന്ന സഭാ സമ്മേളനം കൂടി കരാര്‍ നീട്ടിനല്‍കാനുള്ള ഫയല്‍ സ്പീക്കറുടെ പരിഗണയിലാണ്. ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് നടപടിയുണ്ടാകും.

എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് അനിതാ പുല്ലയില്‍ നിയമസഭയില്‍ കടന്നത് ഗുരുതരവീഴ്ചയാണെന്നാണ് കണ്ടെത്തിയിരുന്നു. ഇതില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സഭാ ടിവിക്ക് ഒടിടി സഹായം നല്‍കുന്ന ബിട്രെറ്റ് സൊല്യൂഷന്‍സ് ആണെന്നാണ് സൂചന .അനിത ഏറെനേരം ചിലവഴിച്ചത് സഭാ ടിവിയുടെ ഓഫീസിലായതിനാല്‍ ബിട്രെറ്റ് സൊല്യൂഷന്‍സിന്റെ ജീവനക്കാരനാണ് കുറ്റക്കാരനെന്നാണ് സൂചന. അനിതക്ക് നിയമസഭ സമുച്ചത്തില്‍ പ്രവേശിക്കാന്‍ പാസ് നോര്‍ക്ക നല്‍കിയിരുന്നില്ലെന്നാണ് പിന്നീട് പറഞ്ഞത്്.

ബിട്രെയിറ്റ് സൊലൂഷന് സാങ്കേതിക സഹായം നല്‍കുന്ന ഒരു ജീവനക്കാരനുപരി ബിട്രെയിറ്റ് സൊലൂഷന്‍ ഡയറക്ടര്‍ സഭക്കകത്ത് അനിതക്ക് ഒപ്പം ഉണ്ടായിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട് . ഇതെല്ലാം പരിഗണിച്ചാവും കരാര്‍ റദ്ദാക്കുന്ന കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുക. നേരത്തെ തന്നെ ബിട്രെയിറ്റ് സൊല്യൂഷന്‍സിന്റെ കരാര്‍ അവസാനിച്ചിരുന്നതാണ്. എന്നാല്‍ ഓരോ നിയമസഭാ സമ്മേളനങ്ങളിലും നീട്ടി നല്‍കുകയായിരുന്നു.

Related News