പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 83.87 ശതമാനം വിജയം

  • 21/06/2022

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 83.87 ആണ് വിജയശതമാനം. ആകെ 2028 സ്‌കൂളുകളിലായി 3,61,091 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിജയം നേടി.കഴിഞ്ഞ വര്‍ഷം 87.94 ആയിരുന്നു വിജയശതമാനം. 

ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും. മുഴുവന്‍ വിഭാഗങ്ങളിലുമായി ഇത്തവണ പരീക്ഷ എഴുതിയത് 212,286 ആണ്‍കുട്ടികളും 2,10,604 പെണ്‍കുട്ടികളുമാണ് (ആകെ 4,22,896)സ്‌കൂളുകളില്‍ പൂര്‍ണ്ണതോതില്‍ നേരിട്ട് ക്ലാസുകള്‍ എടുത്ത് നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഫോക്കസ് ഏരിയും നോണ്‍ ഫോക്കസ്സ് ഏരിയയും തിരിച്ച് നല്‍കിയിരുന്നു.4,22,890 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയിരുന്നു.ഔദ്യോഗിക വെബ്സൈറ്റില്‍ ഫലം ലഭ്യമാകും.

കോഴിക്കോട് ജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍ 87.79 ശതമാനം. കുറവ് വയനാട് - 75.07 ശതമാനം. 78 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി (മുന്‍വര്‍ഷം ഇത് 136 ആയിരുന്നു). മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം എ പ്ലസുകള്‍ . ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതും മലപ്പുറത്താണ്.

Related News