കെ.എന്‍.എ ഖാദറിനെതിരേ എം.കെ മുനീര്‍; നടപടി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം

  • 22/06/2022

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് കെ.എന്‍.എ.ഖാദറിനെതിരെ എം.കെ.മുനീര്‍ എം.എല്‍.എ. കെ.എന്‍.എ.ഖാദര്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണ്. നടപടി പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ്. കെ.എന്‍.എ.ഖാദറില്‍ നിന്ന് വിശദീകരണം തേടിയ ശേഷം തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുമെന്ന് എം.കെ.മുനീര്‍ പറഞ്ഞു.

പാര്‍ട്ടി നേതൃത്വം ഈ വിഷയം ഗൗരവമായി പരിശോധിക്കും. സംഭവത്തില്‍ അദ്ദേഹത്തിന് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കും. പാര്‍ട്ടിയുടെ വികാരം തനിക്ക് പറയാനാകില്ലെങ്കിലും അദ്ദേഹം ചെയ്തത് തെറ്റാണെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

Related News