രോഗിയോട് മാസ്ക് ധരിക്കാന്‍ പറഞ്ഞു; ആയുധങ്ങളുമായെത്തി ഡോക്ടറെയും നഴ്സിനെയും ആക്രമിച്ചു

  • 22/06/2022

കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറിനും സ്റ്റാഫ് നഴ്‌സിനിനും ആയുധങ്ങളുമായെത്തിയ മൂന്നംഗസംഘത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റു. ഡോ. ഉണ്ണിക്കൃഷ്ണന്‍, നഴ്‌സ് ശ്യാമിലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ് അഖില്‍ എന്നിവരാമ് അക്രമം നടത്തിയത്. ഇവര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. അത്യാഹിതവിഭാഗത്തിലെ മരുന്നു വിതരണംചെയ്യുന്ന സ്ഥലം അക്രമികള്‍ അടിച്ചുതകര്‍ത്തിരുന്നു. ആക്രോശത്തോടെ എത്തിയ യുവാക്കള്‍ ആരോഗ്യപ്രവര്‍ത്തകരെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. ഒടുവില്‍ ഇവര്‍ ബൈക്കില്‍ കടന്നു കളഞ്ഞു. 

രണ്ടുദിവസംമുമ്പ് ആശുപത്രിയിലെത്തിയ രോഗിയോട് മാസ്ക് ധരിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ ജീവനക്കാരും രോഗിയോടൊപ്പം വന്നവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം ഉണ്ടായതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഉടന്‍തന്നെ ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. 

Related News