കുവൈത്ത് സിറ്റി: ആരോഗ്യ വകുപ്പിന്‍റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് രാജ്യത്തെ ഷോപ്പിംഗ് മാളുകൾ ഭാഗികമായി തുറക്കുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതൊട് അനുബന്ധിച്ച ബോധവൽക്കരണ കാമ്പയിന് തുടക്കമായി. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യ സുരക്ഷ മാള്‍ അധികൃതര്‍ ഉറപ്പ് വരുത്തണം അതോടപ്പം സാമൂഹിക അകലവും ശുചിത്വവും കര്‍ശനമായി പാലിക്കണം. രാജ്യത്തെ പ്രാധാനപ്പെട്ട മാളുകള്‍ ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. മറീന മാള്‍ എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയും വാരാന്ത്യത്തിൽ രാവിലെ 10 മുതൽ രാത്രി 11 വരെയും പ്രവര്‍ത്തിക്കും. തുടക്കത്തില്‍ 30% സന്ദർശകരെയും ഷോപ്പർമാരെയും മാത്രമേ അനുവദിക്കുകയുള്ളൂ. 4 പ്രധാന കവാടങ്ങളില്‍ കൂടി പ്രവേശനം നിയന്ത്രിക്കും . ഓരോ ഉപഭോക്താക്കള്‍ക്കും പരമാവധി രണ്ട് മണിക്കൂറായി ഷോപ്പിംഗ് സമയം പരിമിതപ്പെടൂത്തും. 70 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഷോപ്പില്‍ ഒരേ സമയം 5 ൽ കൂടുതൽ ആളുകൾ ഉണ്ടാകുന്നത് വിലക്കും. 15 വയസ്സിന് താഴെയുള്ളവരെ മാളില്‍ അനുവദിക്കില്ല. എസ്‌കലേറ്ററുകൾ ഉൾപ്പെടെ മാളിലെ എല്ലാ ഭാഗങ്ങളും അണുവിമുക്തമാക്കണമെന്നും എല്ലാ ജീവനക്കാരും ഫേസ് മാസ്കും കയ്യുറയും ധരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. ഉപഭോക്താക്കള്‍ ഷോപ്പിംഗ് സമയങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്നും ക്യൂവിൽ ഒരു മീറ്റർ അകലം പാലിക്കണമെന്നും മാനജേമെന്‍റ് അഭ്യര്‍ഥിച്ചു. അവന്യൂസ് മാള്‍ മാനേജ്മെന്‍റും ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും മാർഗ്ഗനിർദ്ദേശങ്ങൾ നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കളും ജീവനക്കാരും ഫെയ്സ് മാസ്കുകൾ, കയ്യുറകളും ധരിക്കണം. രോഗലക്ഷണങ്ങലുള്ള ജീവനക്കാർ വീട്ടിൽ തുടരണം. എലിവേറ്ററുകൾ പരമാവധി 4 വ്യക്തികളായി പരിമിതപ്പെടുത്തും. സുരക്ഷിതമായ അകലം പാലിക്കാൻ സന്ദർശകരെ ഓർമ്മപ്പെടുത്തുന്നതിനായി ഫ്ലോർ സ്റ്റിക്കറുകൾ സ്ഥാപിക്കും. ഓരോ 2 മണിക്കൂറിലും ക്ലീനിംഗ് യൂണിറ്റ് വഴി അണുവിമുക്തമാക്കണം. ഷോപ്പേര്‍സിനായി അവന്യൂസ് ആപ്ലിക്കേഷനിൽ സാനിറ്റൈസർ ലൊക്കേഷനുകൾ അടയാളപ്പെടുത്തണം, ഒപ്പം സന്ദർശകരെ അവ ഉപയോഗിക്കാൻ ഓർമ്മിപ്പിക്കുന്ന ബാനറുകളും ഉണ്ടായിരിക്കണം. പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച എല്ലാ ബെഞ്ചുകളും നീക്കം ചെയ്യണം. ഫുഡ് കോർട്ട് സീറ്റിംഗ് ഏരിയ നീക്കം ചെയ്യും. മാളിലുടനീളമുള്ള എല്ലാ സ്‌ക്രീനുകളും സുരക്ഷാ നടപടികൾ പ്രദര്‍ശിപ്പിക്കും. കോവിഡ് 19 പ്രതിരോധ മുൻകരുതൽ ബാനറുകൾ മാളിൽ ഉടനീളം സ്ഥാപിക്കും. പേയ്‌മെന്റുകൾ ഡിജിറ്റലായും ഓൺലൈനായും നടത്തുവാന്‍ പ്രോസാല്‍ഹിപ്പിക്കുക. ഷോപ്പുകളിലെ ഫിറ്റിംഗ് റൂമുകൾ അടച്ചിടുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?