അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം; വിചാരണ കോടതിയുടെ വിധി ഹൈക്കോടതി മരവിപ്പിച്ചു

  • 23/06/2022

കൊച്ചി: അഭയ കൊലക്കേസ് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട പ്രതികളുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി. സിസ്റ്റര്‍ സ്റ്റെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവരുടെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. 

5 ലക്ഷം രൂപ കെട്ടി വെക്കണം, പ്രതികള്‍ സംസ്ഥാനം വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അഭയ കൊലക്കേസുമായി ബന്ധപ്പെട്ട ഒന്നും മൂന്നും പ്രതികളായ സിസ്റ്റര്‍ സ്റ്റെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ശിക്ഷാവിധി റദ്ദാക്കിക്കൊണ്ട് തങ്ങള്‍ക്ക് ജാമ്യം അനുവദിക്കണം എന്നതായിരുന്നു പ്രതികളുടെ ആവശ്യം. 

ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി.ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. 28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്. എന്നാല്‍, കേസിന്റെ വിചാരണയടക്കമുള്ള നടപടികള്‍ നീതിപൂര്‍വ്വമായിരുന്നില്ലെന്നാണ് ഹര്‍ജിയില്‍ പ്രതികള്‍ ആരോപിച്ചത്.

Related News